കൂടൽ: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ വരെ 87 വാഹനാപകടങ്ങൾ നടന്നതായി പോലീസ് റിപ്പോർട്ട്. 12 പേരാണ് ഇക്കാലയളവിൽ അപകടങ്ങളിൽ മരിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി മാത്യു ചെറിയാൻ പോലീസിനു നൽകിയ വിവരാവകാശ അപേക്ഷയിലാണ് മറുപടി ലഭിച്ചത്.